കൊച്ചി: സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരളയുടെ മൂന്നാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 5,6 തീയതികളിൽ കെ.എം. റോയ് നഗറിൽ (എറണാകുളം വൈ.എം.സി.എ) നടക്കും. ആറിന് രാവിലെ 10ന് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസമായി നടക്കുന്ന സമ്മേളത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, മുതിർന്ന് മാദ്ധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.