കൊച്ചി: കൊച്ചിൻ ഫ്രീട്രേഡ് സോൺ ജനറൽ വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ 104-ാം ജന്മദിനം എറണാകുളം ലേബർ പോർട്ട് ഐ.എൻ.ടി.യു.സി ഓഫീസിൽ ആചരിച്ചു. യോഗം ഐ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി അഡ്വ.കെ.പി. ഹരിദാസ് നിർവഹിച്ചു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ. വിവേക് ഹരിദാസ്, സേവാദൾ ജില്ലാ ചെയർമാൻ രാജു കല്ലുമഠം, സുകുമാരപിള്ള, സി.ആർ. ജോസി, കെ.കെ. ധർമ്മരാജൻ, പി.ബി. സതീശൻ എന്നിവർ സംസാരിച്ചു.