parking
അങ്കമാലി പോലീസ് സ്റ്റേഷനു മൻപിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു

അങ്കമാലി: ടൗണിലെ അനധികൃത പാർക്കിംഗ് കാരണം കാൽനടയാത്രക്കാർക്ക് നടക്കാനിടമില്ല. ദേശീയപാതയിൽ ടൗണിൽ പൊലീസ് സ്റ്റേഷന്റെ മുൻവശംമുതൽ എസ്.ബി.ടിയുടെ മുൻവശം വരെയാണ് സ്ഥിരമായി റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇവിടെ കാനകളുടെ മുകളിലെ പഴയസ്ലാബുകൾ നീക്കംചെയ്ത് പുതിയത് നിർമ്മിക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് ഓരംചേർന്ന് നടക്കാനാകില്ല. റോഡിൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് കൂടിയായതോടെ കാൽനടക്കാർ ഭീതിയോടെയാണ് ഇതുവഴി സംരക്ഷിക്കുന്നത്. പൊലീസ് സ്റ്റേഷന് മുൻവശത്തുൾപ്പെടെയുള്ള അധികൃത പാർക്കിംഗ് ഒഴിവാക്കി കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ആവശ്യം.