അങ്കമാലി: നഗരസഭയും വ്യവസായ വാണിജ്യവകുപ്പും സംയുക്തമായി സംരംഭകത്വ ബോധവത്കരണ ശില്പശാല നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭക ഹെൽപ്പ് ഡെസ്‌കിന്റെ ഉദ്ഘാടനവും ശില്പശാലയുടെ ഉദ്ഘാടനവും ചെയർമാൻ റെജി മാത്യു നിർവ്വഹിച്ചു. വൈസ്‌ചെയർപേഴ്‌സൺ റീത്ത പോൾ അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലിസി പോളി, സാജു നെടുങ്ങാടൻ, റോസിലി തോമസ്, പ്രദേശിക സാമ്പത്തിക വികസന ചെയർമാൻ പോൾ ജോവർ കെ.പി, കൗൺസിലർമാരായ ബെന്നി മൂഞ്ഞേലി, ടി.വൈ. ഏല്യാസ്, എ.വി. രഘു, സെക്രട്ടറി ഇൻചാർജ് ശോഭിനി ടി.വി, സി.ഡി.എസ് ചെയർപേഴ്‌സൺ ലില്ലി ജോണി, മുൻവ്യവസായ വികസന ഓഫീസർ സണ്ണി കെ.പി, ടി.എസ്. ചന്ദ്രൻ, ഹരികുമാർ ടി, പാർവ്വതി പ്രസാദ്, ബിബു ബി. ജോൺ, അഞ്ജന ലൂക്ക് എന്നിവർ സംസാരിച്ചു.