
കുറുപ്പംപടി കാഞ്ഞിരക്കാട് ഇ.എം.എസ് വായനശാല വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ഗ്രന്ഥശാലസംഘം ജില്ലാ സെക്രട്ടറി പി.കെ.സോമൻ ഉദ്ഘാടനം ചെയ്‌തു. എൻ.ആർ. മുരളീധരൻ അദ്ധ്യക്ഷനായി. എഴുത്തുകാരനും പ്രസാധകനുമായ സുരേഷ് കീഴില്ലം അനുസ്മരണപ്രഭാഷണം നടത്തി. അഡ്വ.പി.കെ. ബൈജു, പി.വി.ജയൻ, കെ.രാജൻ തുടങ്ങിയവർ പങ്കെടുത്തു.