കൊച്ചി: എച്ച്.ആർ.ഡി.എസിൽ നിന്നുള്ള പുറത്താക്കൽ പ്രതീക്ഷിച്ചിരുന്നതാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. സഹായിച്ചിരുന്നവർപോലും പിൻമാറുന്ന സ്ഥിതിയാണ്. ഡ്രൈവറെ നേരത്തെ പിൻവലിച്ചിരുന്നു. ഐ.എച്ച്.ആർ.ഡി.എസ് നൽകിയ വീടും ഒഴിയേണ്ടിവരുമെന്ന് കരുതുന്നത്. എച്ച്.ആർ.ഡി.എസിൽ വനിതാശാക്തീകരണം സി.ആർ.എസ് വിഭാഗം ഡയറക്ടറായിരുന്ന സ്വപ്ന ഒരാഴ്ചമുമ്പാണ് കൊച്ചിയിലേക്ക് താമസംമാറിയത്.
അതേസമയം ആരോഗ്യകാരണങ്ങളാൽ സ്വപ്‌ന ഇന്നലെ ഇ.ഡിക്ക് മുന്നിൽ ഹാജരായില്ല. ഹാജരാകില്ലെന്ന് ഇ-മെയിലിലൂടെ ഇ.ഡിയെ അറിയിച്ചിരുന്നു. ജോലിയിൽ നിന്ന് ഒഴിവാക്കിയതിന്റെ മാനസികസമ്മർദ്ദത്തിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയതായും വിവരമുണ്ട്. മറ്റൊരു പ്രതി പി.എസ്. സരിത്തും ഇ.ഡിക്ക് മുന്നിൽ ഹാജരായില്ല. സ്വപ്നയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇ-മെയിലിലൂടെ അറിയിക്കുകയായിരുന്നു.
എന്നാൽ ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിന് സരിത്ത് മുന്നിൽ ഹാജരായി. എറണാകുളം പൊലീസ് ക്ലബിൽ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ ഉച്ചയ്ക്കുമുമ്പ് പൂർത്തിയാക്കി.
പുറത്താക്കൽ പ്രതീക്ഷിച്ചത്: സ്വപ്ന
എച്ച്.ആർ.ഡി.എസിൽ നിന്നുള്ള പുറത്താക്കൽ പ്രതീക്ഷിച്ചിരുന്നതാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. സഹായിച്ചിരുന്നവർപോലും പിൻമാറുന്ന സ്ഥിതിയാണ്. ഡ്രൈവറെ നേരത്തെ പിൻവലിച്ചിരുന്നു. ഐ.എച്ച്.ആർ.ഡി.എസ് നൽകിയ വീടും ഒഴിയേണ്ടിവരുമെന്ന് കരുതുന്നത്. എച്ച്.ആർ.ഡി.എസിൽ വനിതാശാക്തീകരണം സി.ആർ.എസ് വിഭാഗം ഡയറക്ടറായിരുന്ന സ്വപ്ന ഒരാഴ്ചമുമ്പാണ് കൊച്ചിയിലേക്ക് താമസംമാറിയത്.