കൊച്ചി: സംവിധായകൻ ജോഷിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ട് രണ്ട് ദിവസം മുമ്പാണ് ജോഷി ഇമെയിൽ വഴി സൈബർ പൊലീസിന് പരാതി നൽകിയത്. അക്കൗണ്ട് എത്രയും വേഗം നീക്കണമെന്ന ആവശ്യവുമായി ഇൻസ്റ്റാഗ്രാമി​നെ സമീപിച്ചിരിക്കുകയാണ് പൊലീസ്. സൂപ്പർ താരങ്ങൾ മുതൽ സാധാരണക്കാരുടെ വരെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വ്യാജമായി നിർമ്മിച്ച് പണം തട്ടുന്ന സംഭവം വ്യാപകമാണ്.