പെരുമ്പാവൂർ: എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ രണ്ടു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ഇൻസാബ് (26) അറസ്റ്റിലായി. നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ച് ഇതര സംസ്ഥാനക്കാർക്ക് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ പ്രധാന വരുമാനമാർഗം. മറ്റൊരാൾക്ക് കഞ്ചാവ് കൈമാറാനായി പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തു നിൽക്കുമ്പോഴാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്.പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച പിടിയിലായ ബംഗാൾ സ്വദേശി സുമോണിൽ നിന്നു ലഭിച്ച വിവരങ്ങളാണ് ഇൻസാബിന്റെ അറസ്റ്റിന് വഴിതെളിച്ചത്. എക്‌സൈസ് ഇൻസ്‌പെക്ടർ എം.മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ആർ.ജി. മധുസൂദനൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.എൻ. ഗോപാലകൃഷ്ണൻ, പി.ടി. രാഹുൽ, കെ.എ. നൗഷാദ്, പി.ജെ. പത്മ ഗിരീശൻ എന്നിവർ പങ്കെടുത്തു.