പെരുമ്പാവൂർ: നൂറിന്റെ നിറവിലെത്തിയ പൂനൂർ ഗവ. എൽ.പി സ്‌കൂളിൽ നടന്ന അക്ഷരക്കിലുക്കം പരിപാടിയുടെ ഉദ്ഘാടനം നാടൻ പാട്ട് കലാകാരൻ ശിഹാബുദ്ദീൻ ചേലക്കുളം നിർവഹിച്ചു. വിദ്യാലയത്തിന് അൻപത്തിയൊന്നക്ഷരം ആലേഖനം ചെയ്ത ഫലകവും കുട്ടികൾക്ക് അക്ഷര കാർഡും നൽകി. ഹെഡ്മിസ്ട്രസ് കെ.കെ.ശ്രീലത അക്ഷരഫലകം ഏറ്റുവാങ്ങി. വായനാ പൂർണ്ണിമ കോ ഓർഡിനേറ്റർ ഇ.വി.നാരായണൻ, ട്രഷറർ എം.എം. ഷാജഹാൻ, മുതിർന്ന അദ്ധ്യാപകൻ ബിജി തോമസ് എന്നിവർ സംസാരിച്ചു.