കാലടി: തിരുവൈരാണിക്കുളം യുവജനസമാജം ഗ്രാമീണ വായനശാല എസ്.എസ്. എൽ.സി, പ്ലസ് ടു, എൽ.എൽ.ബി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷബീർ അലി അദ്ധ്യക്ഷനായി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ. ഷാജി വിജയികൾക്ക് മെമന്റോ വിതരണംചെയ്തു.
പഞ്ചായത്ത് മെമ്പർ ഷിജിത സന്തോഷ് , ശ്രീമൂലനഗരം സഹകരണബാങ്ക് പ്രസിഡന്റ് എൻ.സി. ഉഷാകുമാരി, തിരുവൈരാണിക്കുളം ക്ഷേത്രം മാനേജർ എം.കെ. കലാധരൻ, സെക്രട്ടറി കെ.എ. പ്രസൂൺകുമാർ, വായനശാല സെക്രട്ടറി കെ.ജി. പ്രവീൺകുമാർ, പ്രസിഡന്റ് സുരേഷ്, എം.എസ്. അശോകൻ, വി.കെ. രമേശൻ, സുലേഖ ഷാജൻ, വിനേഷ്‌കുമാർ, സിറാജുദ്ദീൻ എന്നിവർ പങ്കെടുത്തു.