nn-

കുറുപ്പംപടി: മേതല കല്ലിൽ പബ്ലിക് ലൈബ്രറിയുടെ പ്രതിഭാ സംഗമം- 2022 ലൈബ്രറി ഹാളിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. കെ.സോമൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നേടിയ ആതിര ദാസ്, എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയംനേടിയ 18 വിദ്യാർത്ഥികൾ എന്നിവർക്ക് പുരസ്കാരവും കാഷ് അവാർഡും നൽകി. എൻ.എൻ. കുഞ്ഞ് അദ്ധ്യക്ഷനായിരുന്നു. പി.കെ. ഉദയനൻ, ഇ.എം.പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, മെമ്പർ ജിജു ജോസഫ്,

കെ.കെ. പീറ്റർ, ശിവൻ മേതല, എം.എസ്. സന്തോഷ്, എൻ.ഐ. നാരായണൻ എന്നിവർ സംസാരിച്ചു. കാക്കനാട്ടുപറമ്പിൽ കുര്യാക്കോസ് കുടുംബ ട്രസ്റ്റ്, പി.എൻ. കൃഷ്ണൻനായർ കുടുംബ ട്രസ്റ്റ്, മേതല ഗോപാലൻ എന്നിവരാണ് കാഷ് അവാർഡുകൾ സ്പോൺസർ ചെയ്തത്.