കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലച്ചന്തയും കർഷക സഭയും ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വിള ഇൻഷ്വറൻസ് കമ്പനിയുടെ ജില്ലാ കോ ഓർഡിനേറ്റർ അമൽ ബോധവത്കരണ ക്ലാസ് നടത്തി. കൃഷി ഓഫീസർ നിതീഷ് ബാബു പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീജ ഷിജോ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ആർ.നാരായണൻ നായർ, ക്രാരിയേലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജി.വിജയൻ,പഞ്ചായത്ത് അംഗങ്ങളായ ആൻസി ജോബി, ടി. ബിജു, ബൈജു പോൾ, കെ.എസ്.ശശികല, വിനു സാഗർ, കൃഷി അസിസ്റ്റന്റുമാരായ ഖദീജ, ആര്യ, ഫാത്തിമ, എ.ഡി.സി അംഗങ്ങളായ ജോർജ് ജോയി, ജയ്മോൻ കണ്ണാടൻ, വി.എൻ. സുബ്രഹ്മണ്യൻ, വർഗീസ്, സി.ഡി.എസ് ചെയർപേഴ്സൺ പ്രമീള സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.