നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്ത് ആധുനിക രീതിയിൽ നിർമ്മിച്ച ശാന്തിനിലയം ഗ്യാസ് പൊതുശ്മശാനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് അബ്ദുൾ ജബ്ബാർ, ഷിബി പുതുശേരി, സിജി വർഗീസ്, സി.കെ. കാസിം, ബീന ജോസ്, മിനി പോളി, ജിജി സൈമൺ, രമ്യ സുനിൽ, സുധ വിജയൻ, എ.ബി. മനോഹരൻ, പഞ്ചായത്ത് സെക്രട്ടറി അഫ്‌സൽ രാജ് എന്നിവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് അർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 70ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് 10 ലക്ഷം രൂപയും ചെലവിട്ടാണ് ശാന്തിനിലയം ഗ്യാസ് പൊതുശ്മശാനം നിർമിച്ചത്. ചെങ്ങമനാട്, പാറക്കടവ്, പുത്തൻവേലിക്കര, കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്ത് നിവാസികൾക്ക് ഉപകാരപ്പെടും.