
കൊച്ചി: ഗവ.മെഡിക്കൽ കോളേജിൽ ആരോഗ്യ പ്രവർത്തകർക്കായി ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ കുത്തിവയ്പ് യജ്ഞം. പ്രിൻസിപ്പൽ ഡോ. കലാ കേശവൻ ഉദ്ഘാടനം ചെയ്തു. 7, 9 തിയതികളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രിവന്റീവ് ക്ലിനിക്കിൽ കുത്തിവയ്പ് തുടരും. മെഡിക്കൽ സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത നായർ, ഡോ. ജൊവാന മേരി മഗ്ദലിൻ, ഇ.സി. ശാന്തമ്മ, ഡോ. ബിന്ദു വാസുദേവൻ, ഡോ.സുമ സാമുവൽ, സി.എം. റസിയ എന്നിവർ സംസാരിച്ചു. ടി.ബി. രാധാമണി സ്വാഗതം ആശംസിച്ചു.