
മൂവാറ്റുപുഴ: സമൂഹത്തിന് മാതൃകയായ വ്യക്തികളെ ആദരിക്കാൻ 2009 മുതൽ മുവാറ്റുപുഴ നാസ് നൽകുന്ന ജോർജ് കുന്നപ്പിള്ളി അവാർഡിന് (മെമന്റോയും 10,001 രൂപയും) ഈവർഷം ഫിലിം സൊസൈറ്റി പ്രവർത്തകനായ പ്രകാശ് ശ്രീധർ തിരഞ്ഞെടുക്കപ്പെട്ടു. 10ന് വൈകിട്ട് 4ന് നാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ.അജു കെ.നാരായണൻ അവാർഡ് സമ്മാനിക്കും.