പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ ആരോഗ്യമേഖലയിൽ ജീവനക്കാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു. കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് നഴ്സുമാരുടെയും ഫാർമസിസ്റ്റുമാരുടെയും കുറവാണ് ആശുപത്രിയുടെയും ഏഴ് ഹെൽത്ത് സെന്ററുകളുടെയും പ്രവർത്തനത്തെ ബാധിച്ചത്.
പകർച്ചപനി വ്യാപകമായ പശ്ചാത്തലത്തിൽ പഞ്ചായത്തിലെ ആരോഗ്യരംഗം അവതാളത്തിലായത് പ്രതിഷേധങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ഡേക്ടറെ കണ്ട് മരുന്ന് ചീട്ട് വാങ്ങിയശേഷം മറ്റ് സേവനങ്ങൾക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. നഴ്സുമാരുടെ കുറവുകാരണം ചേരാനല്ലൂർ, കൂവപ്പടി, ആലാട്ടുചിറ, കുറിച്ചിലക്കോട്, പടിക്കലപ്പാറ, ഐമുറി കോടനാട് എന്നീ ഹെൽത്ത് സെന്ററുകളുടെയും പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. നഴ്സുമാരുടെ പ്രവർത്തനങ്ങൾ ഇപ്പോൾ ആശാവർക്കർമാരാണ് ചെയ്യുന്നത്.