school
അങ്കമാലി വിദ്യാഭ്യാസ സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

കാലടി: അങ്കമാലി വിദ്യാഭ്യാസ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും നടത്തി. നീലീശ്വരം ഗവ. എൽ.പി സ്കൂളിൽ വച്ച് നടന്ന പരിപാടി മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു. അങ്കമാലി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. അംബിക അദ്ധ്യക്ഷയായി. ഹെഡ്മാസ്റ്റർമാരായ പി.കെ. രാജൻ, പി.എൽ. കഴ്സൺ, വാർഡ് മെമ്പർ വിജി റെജി, ബിജു.പി, ബാലകൃഷ്ണൻ കതിരൂർ, സാബുതോമസ് എന്നിവർ സംസാരിച്ചു.