
കുറുപ്പുംപടി: കോതമംഗലം രൂപത ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളേജ് ഡയറക്ടറും തൊടുപുഴ ന്യൂമാൻ കോളേജ് മുൻ പ്രിൻസിപ്പലുമായ ഫാ. പോൾ നെടുമ്പുറത്തിന്റെ മാതാവും പരേതനായ അശമന്നൂർ പുന്നയം നെടുംപുറത്ത് ചാക്കോയുടെ ഭാര്യയുമായ മറിയക്കുട്ടി (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് മുടക്കരായി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. നെടുങ്ങപ്ര പുല്ലൻ കുടുംബാംഗമാണ്. മറ്റു മക്കൾ: സിസ്റ്റർ നവീന (പ്രൊവിൻഷ്യൽഹൗസ്, കോതമംഗലം), ആനീസ് (റിട്ട. അംബേദ്കർ മെഡിക്കൽ കോളേജ്, ബംഗളൂരു), ലൂസി (റിട്ട. സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തലശേരി), ജോസ് (റിട്ട. കൊച്ചിൻ യൂണിവേഴ്സിറ്റി), ജെസി (നിംഹാൻസ് ബംഗളൂരു), നാൻസി (അസോസിയേറ്റ് പ്രൊഫസർ, ന്യൂമാൻ കോളേജ്, തൊടുപുഴ). മരുമക്കൾ: ബേബി (ബംഗളൂരു), ഔസേപ്പച്ചൻ, ജെസി, മാത്തുക്കുട്ടി (ബംഗളൂരു), അഡ്വ. ബിജു.