കൊച്ചി: ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി കെ.പി. സിറാജുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കീഴ്ക്കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് സിനിമാ നിർമ്മാതാവ് കൂടിയായ സിറാജുദീൻ ഹൈക്കോടതിയെ സമീപിച്ചത്. 1.20 കോടി രൂപയുടെ സ്വർണം കടത്തിയെന്നാണ് സിറാജുദീനും കൂട്ടാളികൾക്കുമെതിരായ കേസ്. മറ്റുള്ളവർക്ക് നേരത്തേ ജാമ്യം ലഭിച്ചു.