തൃപ്പൂണിത്തുറ: നഗരസഭയിലെ 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് ചെയ്തില്ലെന്ന കാരണത്താൽ പെൻഷൻ തടയപ്പെട്ട കിടപ്പുരോഗികൾക്കും മറ്റും ജൂലായ് 11 വരെ ലൈഫ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാം. ഇതിനായി അക്ഷയകേന്ദ്രത്തിൽ നിന്ന് ലഭ്യമായരേഖ നഗരസഭാ പെൻഷൻവിഭാഗത്തിൽ ഹാജരാക്കണം.