ആലങ്ങാട്: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ കരുമാല്ലൂർ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ശ്രീലത ലാലു നിർവ്വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനബാബു അദ്ധ്യക്ഷയായി. അംഗങ്ങളായ എ.എം. അലി, റംല ലത്തീഫ്, മോഹൻകുമാർ, സൂസൻ വർഗീസ്, ശ്രീദേവി സുധി, നദീറാ ബീരാൻ, കെ.എം. ലൈജു, ഇ.എം. അബ്ദുൾ സലാം, ടി.കെ. അയ്യപ്പൻ, മഞ്ജു അനിൽ, ജിൽഷ തങ്കപ്പൻ, സബിത നാസർ, കൃഷി അസിസ്റ്റന്റ് വിനീത എന്നിവർ പ്രസംഗിച്ചു.