തൃപ്പൂണിത്തുറ: എരൂർ എൻ.എസ്.എസ് കരയോഗ സ്ഥാപകദിനം ആചരിച്ചു. 2565 കരയോഗം പ്രസിഡന്റ് കെ.എ. ഉണ്ണിത്താൻ പതാക ഉയർത്തി. സെക്രട്ടറി സി.ആർ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ സമാജം പ്രസിഡന്റ് വസന്തകുമാരി, ജി.ടി. പിള്ള, എ. മാധവൻ കുട്ടി എന്നിവർ പ്രസംഗിച്ചു. കരയോഗം കമ്മിറ്റി അംഗങ്ങളും മേഖലാ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.