കൊച്ചി: നടപ്പുവർഷം 173 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കൊച്ചി കോർപ്പറേഷൻ. കേന്ദ്ര ധനകാര്യകമ്മിഷൻ ഗ്രാന്റ് ഇനത്തിൽ അനുവദിച്ച 46 കോടി രൂപയുടെ പദ്ധതികളും ഇതിലുണ്ട്. നോർത്ത് ടൗൺഹാളിൽ നടന്ന വികസനസെമിനാർ ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.
കൊച്ചിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ജനകീയ ചർച്ചയാണ് സെമിനാറിൽ നടന്നത്. 20 വർക്കിംഗ് ഗ്രൂപ്പുകളും 74 വാർഡ് കമ്മിറ്റികളും കൗൺസിലും ചേർന്ന് തയ്യാറാക്കിയ കരട് നിർദേശങ്ങളും അവതരിപ്പിച്ചു.
മേയർ എം.അനിൽകുമാർ അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.റെനീഷ്, ഷീബാലാൽ, ടി.കെ.അഷറഫ്, സുനിത ഡിക്‌സൺ, പ്രിയപ്രശാന്ത്, വി.എ.ശ്രീജിത്ത്, ആസൂത്രണ സമിതിഅംഗങ്ങളായ ബെനഡിക്ട് ഫെർണാണ്ടസ്, മേഴ്‌സി, കൗൺസിലർമാരായ ആന്റണി കുരീത്തറ, സുധ ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.