കൊച്ചി: ജില്ലയിൽ ജൂലായ് ഒന്ന് മുതൽ ഏഴു വരെ തീർപ്പാക്കിയത് 32,834 ഫയലുകൾ. 55,869 ഫയലുകൾ തീർപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഞായറാഴ്ചയും ഓഫീസുകൾ തുറന്ന് പ്രവർത്തിച്ചതോടെയാണ് കൂടുതൽ ഫയലുകൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചത്.


പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ആകെയുള്ള 3,887ൽ ജൂലായ് മാസം 780 ഫയലുകൾ തീർപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഒരാഴ്ചകൊണ്ട് 1,494 എണ്ണം തീർപ്പാക്കി. 9,250 ഫയൽ തീർപ്പാക്കാൻ ലക്ഷ്യമിട്ടിരുന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ 7,063 ഫയലുകൾ തീർപ്പായി. 1,000 ഫയലുകൾ തീർപ്പാക്കാൻ ലക്ഷ്യമിട്ടിരുന്ന കേരള വാട്ടർ അതോറിറ്റി 1,305 ഫയലുകളിൽ തീരുമാനമായി.

മറ്റ് ഓഫീസുകൾ തീർപ്പാക്കിയത്
(തീർപ്പാക്കാൻ ലക്ഷ്യമിടുന്ന ഫയൽ എണ്ണം ബ്രായ്ക്കറ്റിൽ)

റവന്യൂ- 10,614 (27,291)
ഭരണ നിർവഹണ വിഭാഗം- 1,702 (1,472)
മജസ്റ്റീരിയൽ വിഭാഗം- 2,075 (3,000)

വരും ദിവസങ്ങളിൽ കൂടുതൽ ഫയലുകൾ തീർപ്പാക്കി ഫയൽ അദാലത്ത് പ്രവർത്തനം വേഗം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.