kklm

കൂത്താട്ടുകുളം: പൈറ്റക്കുളം, പേരൂർക്കുളം നടപ്പാതയുടെ ഒന്നാംഘട്ടം നിർമ്മാണം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു.
പേരൂർക്കുളം നടപ്പാതയുടെ ഒന്നാംഘട്ട നിർമ്മാണത്തിനായി അദ്ദേഹം മൂന്നരലക്ഷം രൂപ അനുവദിച്ചിരുന്നു.

മുനിസിപ്പിൽ ചെയർപെഴ്സൺ വിജയശിവൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ബേബി കീരാംതടത്തിൽ,​ കൗൺസിലർമാരായ സിബി കൊട്ടാരം, മരിയ ഗോരത്തി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, കേരള കോൺഗ്രസ് (ജേക്കമ്പ്) മണ്ഡലം പ്രസിഡന്റ് എൻ.കെ.ചാക്കോച്ചൻ, കെ.വിജയൻ, വിപിൻ മാത്യു, ഉഷ വി.കെ.,ടോമി ജോസഫ് എന്നിവർ സംസാരിച്ചു.