snm-trainig-college
മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് സഹവാസ ക്യാമ്പിൽ ഭാരതത്തിലെ ആദ്യ ട്രാൻസ്മാൻ പൈലറ്റ് ആദം ഹാരി സംസാരിക്കുന്നു

പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിലെ പഞ്ചദിന ക്യാമ്പിൽ ഭാരതത്തിലെ ആദ്യ ട്രാൻസ്‌മാൻ പൈലറ്റ് ആദം ഹാരി വിദ്യാർത്ഥികളുമായി സംവദിച്ചു. മഴവിൽ രുചി എന്നു പേരിട്ട ചടങ്ങിൽ ജെൻഡർ സ്പെക്ട്രം, സ്കൂൾ പാഠ്യപദ്ധതിയിലെ ലൈംഗിക ആരോഗ്യ വിദ്യാഭ്യാസത്തിന്റെ പോരായ്മകൾ എന്നിവയെക്കുറിച്ച് ചർച്ചചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ.എസ്. കൃഷ്ണകുമാർ, ക്യാമ്പ് കോ ഓർഡിനേറ്റർ ഡോ. എ.ബി. ലയ, വിദ്യാർത്ഥി കോ ഓർഡിനേറ്റർ കെ.വി. അലേഖ, രേഷ്മ എന്നിവർ സംസാരിച്ചു.