കൊച്ചി: പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിങ്ങ് - കാറ്റഗറി നമ്പർ 136/2022) തസ്തികയുടെ എൻഡ്യൂറൻസ് ടെസ്റ്റ് (അഞ്ച് കി.ലോ മീറ്റർ ദൂരം 25 മിനിറ്റിൽ ഓടി എത്തുക) മാറ്റിവച്ചു. ജൂലായ് 9 ലെ അഡ്മിഷൻ ടിക്കറ്റ് ലഭിച്ച ഉദ്യോഗാർത്ഥികൾ 30നും 10ാം തിയതിയിലേത് ആഗസ്ത് ഒന്നിനും ജൂലായ് 28 നുള്ള അഡ്മിഷൻ ടിക്കറ്റ് ലഭിച്ച ഉദ്യോഗാർത്ഥികൾ 31നും രാവിലെ 5ന് അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ അസൽ, സർക്കാർ സർവീസിലെ അസിസ്റ്റൻറ് സർജൻ റാങ്കിൻ കുറയാത്ത ഡോക്ടറിൽ നിന്നും ലഭിച്ച ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാക്കണം.