ആലുവ: യു.സി കോളേജിലെ വിദ്യാർത്ഥി നേതാക്കൾക്കായി സംഘടിപ്പിച്ച ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് കോളേജ് മാനേജർ റവ. തോമസ് ജോൺ ഉദ്ഘാടനം ചെയ്തു. സ്വന്തം നിലപാടുകളിൽ ഉറച്ചുനിക്കുമ്പോൾ തന്നെ വ്യത്യസ്ത വീക്ഷണങ്ങളെ സഹിഷ്ണുതയോടെ സമീപിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി കൂടിയായ സൂരജ് എബ്രഹാം നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഡീൻ ഡോ. മിനി ആലീസ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ. വിദ്യ രവീന്ദ്രനാഥൻ, പി.ആർ. ഒ ജിതിൻ എന്നിവർ പ്രസംഗിച്ചു.