കൊച്ചി: വ്യവസായങ്ങൾക്ക് അംഗീകാരപത്രം നൽകുന്ന ഓൺലൈൻ ഏകജാലക സംവിധാനമായ കെ- സ്വിഫ്റ്റ് വഴി ജില്ലയിൽ സമർപ്പിക്കപ്പെട്ടത് 2,995 അപേക്ഷകൾ. 2004 പേർ വ്യവസായ യൂണിറ്റുകൾ ആരംഭിച്ചു. ഇതുവഴി 18,576.75 രൂപയുടെ നിക്ഷേപമുണ്ടായി. 2,653 പേർക്ക് തൊഴിൽ നൽകുകയും ചെയ്തു.
സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭ വിഭാഗത്തിന്റെ നിക്ഷേപ പരിധി 10 കോടി രൂപയിൽ നിന്നും 50 കോടിരൂപയാക്കിയതിനെ തുടർന്ന് ആവശ്യമായ മാറ്റങ്ങൾ കെ- സ്വിഫ്റ്റ് പോർട്ടലിൽ വന്നിട്ടുണ്ട്. kswift.kerala.gov.in എന്ന വെബ്‌സൈറ്റിൽ സംരംഭകർക്ക് ലോഗിൻ ഐഡി ഉണ്ടാക്കി സർട്ടിഫിക്കറ്റുകളും രേഖകളും മറ്റും അപ്ലോഡ് ചെയ്ത് വിവിധ വകുപ്പുകളുടെ അനുമതി നേടാവുന്നതാണ്.