വൈപ്പിൻ: വൈപ്പിൻകരയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ഞാറക്കൽ ഇന്ത്യൻ സ്‌പോട്‌സ് സെന്ററിൽ ജീവധാര പദ്ധതിക്ക് തുടക്കമായി. പെരുമ്പിള്ളി മറല്ലോ പബ്‌ളിക് സ്‌കൂളിന്റെ നേതൃത്വത്തിൽ ആദ്യ ബാച്ച് ആരംഭിച്ചു. ചടങ്ങ് സ്‌പോട്‌സ് താരം എ.എ. റഫീക്ക് ഉദ്ഘാടനം ചെയ്തു. മറല്ലോ അഡ്മിനിസ്‌ട്രേറ്റർ ഫാ. വിൻസന്റ് വലിയപറമ്പിൽ, പ്രിൻസിപ്പൽ ഫാ. അനൂജ് പനക്കൽ , വൈസ് പ്രിൻസിപ്പൽ ആന്റണി വർഗീസ് റോച്ച, ഇന്ത്യൻ സ്‌പോട്‌സ് സെന്റർ എം.ഡി അനിൽ പ്ലാവിയൻസ്, ഡയറക്ടർ യേശുദാസ് അറക്കൽ എന്നിവർ സംസാരിച്ചു.