കൊച്ചി: ഏലൂർ കിഴക്കുംഭാഗം ദേവിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും 9 മുതൽ 17 വരെ നടക്കും. ഒമ്പതിന് രാവിലെ ആറിന് ശുദ്ധി, ഭഗവത് സേവ, 7.45ന് വലിയ ഗുരുതി. 10ന് രാവിലെ എട്ടിന് പ്രതിഷ്ഠാദിന ചടങ്ങുകൾ, കലശം,​ ഭാഗവത സപ്താഹയയജ്ഞം. ഏഴിന് ഭാഗവത മാഹാത്മ്യ പ്രഭാഷണം. 11ന് രാവിലെ ആറിന് പാരായണം.12ന് രാവിലെ ആറിന് പാരായണം. വൈകിട്ട് ഏഴിന് പ്രഭാഷണം. 13ന് രാവിലെ പാരായണം. വൈകിട്ട് ഏഴിന് പ്രഭാഷണം. 14ന് രാവിലെ ആറിന് പാരായണം. വൈകിട്ട് ഏഴിന് ഉണ്ണിയൂട്ട്, 15ന് രാവിലെ ആറിന് പാരായണം. വൈകിട്ട് 10.30ന് രുഗ്മിണിസ്വയംവരം,​ തിരുവാതിരകളി, വൈകിട്ട് ഏഴിന് പ്രഭാഷണം, 17ന് രാവിലെ പാരായണം, യജ്ഞസമർപ്പണം. 20ന് രാവിലെ ഒമ്പതിന് മുത്തപ്പന് കലശം.