
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം സ്വദേശി കണ്ണൂരിൽ കുഴഞ്ഞുവീണു മരിച്ചു. പൂവ്വത്തുംകടവ് വീട്ടിൽ സിദ്ധാർത്ഥന്റെ (പാച്ചുണ്ണി) മകൻ അർജുൻ (31) ആണ് മരിച്ചത്. ആൾ ഇന്ത്യ ബൈക്ക് സോളോ റൈഡിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു മരണം.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അർജുൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തു ജോലി ചെയ്യുന്ന അർജുൻ നാട്ടിൽ അവധിക്ക് വന്നതായിരുന്നു. ഇതിനിടെ ഒരു മാസത്തെ ആൾ ഇന്ത്യ ബൈക്ക് സോളോ റൈഡിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്നു യാത്ര തിരിച്ചത്.
സംസ്‌കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ. അമ്മ: ഉഷ (റിട്ട. അദ്ധ്യാപിക, പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂൾ). ഭാര്യ: അഞ്ജന. മകൻ: ദേവിക് ഡ്രോൺ. സഹോദരൻ: പി.എസ്. അരുൺ.
കാപ്
കുഴഞ്ഞുവീണു മരിച്ച അർജുൻ.