കൊച്ചി: ഒരു മാസത്തിനിടെ ജില്ലയിലെ 352 ഇടങ്ങളിൽ പരിശോധന നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്. 101 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാൻ 38 ഇടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. നിശ്ചിത നിലവാരം ഇല്ലാത്തതും ലേബൽ ഇല്ലാത്തതുമായ 12 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.


സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഭക്ഷണം തയാറാക്കുക, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് മെഡിക്കൽ ഫിറ്റ്‌നസ് ഇല്ലാതിരിക്കുക, മലിനമായ വെള്ളം ഉപയോഗിക്കുക തുടങ്ങിയവ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.

മൂന്ന് മാസത്തിനിടെ 916 സ്ഥലങ്ങളിൽ ആണ് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇതിൽ 448 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു.