
മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് വടക്കേടത്ത് ജെസി അബ്ദുൾ സലാമിന്റ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. കനത്തമഴയിൽ വീടിന്റെ പിൻവശമാണ് ഇടിഞ്ഞുവീണത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മഴ ഇനിയും കനത്താൽ ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് വീട്. 40 അടിയോളം നീളത്തിലും 10 അടി ഉയരത്തിലുമുള്ള ഭിത്തി പൂർണമായും ഇടിഞ്ഞു വീണു. വീട്ടിലേക്കുള്ള സ്‌റ്റെപ്പുകൾക്കും വിള്ളലുണ്ട്. സംരക്ഷണ ഭിത്തിപുതുക്കി പണിയാൻ ഒരുലക്ഷത്തിലേറെ രൂപ ചെലവ് പ്രതീക്ഷിക്കുന്നു.