kannamali

കൊച്ചി: ചെല്ലാനം പഞ്ചായത്തിലെ ജനങ്ങളെ രൂക്ഷമായ കടൽകയറ്റത്തിൽ നിന്ന് സംരക്ഷിക്കാൻ സർക്കാർ ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മനുഷ്യതടയണ സമരം നടത്തി. കണ്ണമാലി മുതൽ ബീച്ച്റോഡ് വരെ ചെല്ലാനം പാക്കേജിൽ ഉൾപ്പെടുത്തി കടൽഭിത്തി നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളും കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ഉന്നയിച്ചു.

കടൽവെള്ളം നിറഞ്ഞ് താമസയോഗ്യമല്ലാതായ വീടുകളിൽ ദുരിതമനുഭവിക്കുന്നവരെ സംരക്ഷിക്കാൻ കണ്ണമാലി മുതൽ ബീച്ച്റോഡ് വരെ റബിൾ ബണ്ട് നിർമ്മിച്ച് താത്കാലിക പരിഹാരം കാണണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. കണ്ണമാലിപള്ളിക്ക് സമീപം നടന്ന സമരത്തിൽ ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി അദ്ധ്യക്ഷനായി. കെ.പി.സി.സി. മുൻ സെക്രട്ടറി എൻ.വേണുഗോപാൽ, ഡി.സി.സി ജനറൽ സെക്രട്ടറി എം.പി. ശിവദത്തൻ, ജോൺ പഴേരി, ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി,
കൗൺസിലർമാരായ ഷൈല തദ്ദേവൂസ്, ഷീബ ഡ്യൂറോം, പി.എ.ബാബു, ജോഷി ആന്റണി, ജോസഫ് മാർട്ടിൻ, തോമസ് ഗ്രിഗറി, പി.ജെ. പ്രദീപ്, പി.പി ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില സെബാസ്റ്റ്യൻ,​ മെമ്പർമാരായ പ്രശാന്ത് ജോസഫ്, ഗ്രേസി ജസ്റ്റിൻ, ജോഷി ആംബ്രോസ്, സിന്ദു ജോഷി, മെറ്റിൽഡ മൈക്കിൾ, കെ.എ. ജൽട്ടൻ, അഡ്വ. തമ്പി ജേക്കബ്, കെ.സി.ടോമി, എ.സി ക്ലാരൻസ്, ക്ലമന്റ് റോബർട്ട്, ഷാജി തോപ്പിൽ, പീറ്റർ കണ്ണമാലി തുടങ്ങിയവർ സംസാരിച്ചു.