മൂവാറ്റുപുഴ: മാത്യു കുഴലനാടൻ എം.എൽ.എയുടെ പ്രോഗ്രസ് റിപ്പോർട്ട്‌ മൂവാറ്റുപുഴക്കാരെ പറ്റിക്കാനുള്ള ചെപ്പടി വിദ്യയെന്ന് മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ. ജനപ്രതിനിധി എന്ന നിലയിൽ മൂവാറ്റുപുഴയ്ക്കുവേണ്ടി കുഴൽനാടൻ എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. മുൻ എം.എൽ.എയുടെ കാലത്ത് തുടങ്ങിയ പദ്ധതികളിൽ കുഴൽനാടൻ എന്തിന് അവകാശവാദം ഉന്നയിക്കണം. മണ്ഡലത്തിന്റെ വികസനത്തിന് എല്ലാവരേയും യോജിപ്പിച്ച് അണിനിരത്താൻ കഴിയുമ്പോഴാണ് നല്ല ജനപ്രതിനിധിയാകുന്നതെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു. ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിക്കലല്ല ജനപ്രതിനിധിയുടെ തൊഴിലെന്ന് ഓർമ്മപ്പെടുത്തുന്നതായും ഗോപി കോട്ടമുറിക്കൽ കൂട്ടിച്ചേർത്തു.