accident

മൂവാറ്റുപുഴ: ലതാ പാലത്തിൽ കാറുകൾ കൂട്ടിയിടിച്ചു. തൊടുപുഴ ഭാഗത്തു നിന്ന് മൂവാറ്റുപുഴ ടൗണിലേക്കും ടൗണിൽ നിന്ന് തൊടുപുഴ ഭാഗത്തേക്കും പോവുകയായിരുന്ന കാറുകളാണ് അപകടത്തിൽപ്പെട്ടത്. കാറുകൾക്ക് സാരമായ നാശമുണ്ട്. പാലായിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഒരു കാറിലുണ്ടായിരുന്നവർ. ആർക്കും സാരമായ പരിക്കില്ല.