കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എൻ.എസ്.എസ്, നേച്ചർ ക്ലബ്ബ്, സയൻസ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്കും പ്രകൃതി നേരിടുന്ന പ്രശ്നങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മൂവാറ്റുപുഴ നിർമ്മല കോളേജിലെ ജന്തുശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ഡോ. ജിജി കെ ജോസഫ് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ.ഡെൻസിലി ജോസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സി.എ.അൽഫോൻസ, ഡോ.എ.വൈ.എൽദോസ്, നേച്ചർ ക്ലബ്ബ് കോ ഓർഡിനേറ്റർ ഡോ.മേരി മോൾ മൂത്തേടൻ, സയൻസ് ഫോറം കോ ഓർഡിറ്റേർ എസ്. ദീപ തുടങ്ങിയവർ പങ്കെടുത്തു.