കളമശേരി: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ഏലൂർ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സംവിധായകനും മാക്ട ചെയർമാനുമായ മെക്കാർട്ടിൻ അനുമോദിച്ചു. വായനശാലാ പ്രസിഡന്റ് എം. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കൃഷ്ണപ്രസാദ്, ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി ഷൈവിൻ, വായനശാലാ ഭാരവാഹികളായ നീലാംബരൻ, പി.എസ്. അനിരുദ്ധൻ, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.