കൊച്ചി: ബി.ജെ.പി എറണാകുളം ജില്ലാ പഠനശിബിരം ചോറ്റാനിക്കര മംഗല്യ ഓഡിറ്റോറിയത്തിൽ ഇന്ന് ആരംഭിക്കും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ശിബിരം രാവിലെ 10.45ന് പാർട്ടി ദേശീയ നിർവാഹക സമിതിഅംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ വിഷയങ്ങളിൽ നേതാക്കൾ ക്ലാസെടുക്കും. ഞായറാഴ്ച വൈകിട്ട് 4ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.