കൊച്ചി: ചേരാനെല്ലൂർ പഞ്ചായത്ത് ഭരണത്തിൽ അഴിമതിയാണെന്നും പ്രസിഡന്റ് രാജിവക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ചേരാനെല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് നിൽപ്പ് സമരം നടത്തി. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ചിറ്റൂർ മേഖലായ പ്രസിഡന്റ് സി. കെ. അനൂപ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നോർത്ത് മണ്ഡലം പ്രസിഡന്റ് അഡ്വ. പി.എസ്. സ്വരാജ്,​ മണ്ഡലം ജനറൽ സെക്രട്ടറിമാരായ യു.ആർ. രാജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് ലാലൻ കുമ്പനായി, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീലത അജിത്കുമാർ എന്നിവർ സംസാരിച്ചു.