മൂവാറ്റുപുഴ: കേരള ബാങ്ക് പ്രസിഡന്റും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗവുമായ ഗോപി കോട്ടമുറിക്കലിന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് തുറന്ന് പണംതട്ടാൻ ശ്രമം. ഗോപി കോട്ടമുറിക്കൽ സൈബർ പൊലീസിന് വിവരം കൈമാറി. ഔദ്യോഗിക അക്കൗണ്ടിന് സമാനമായ രൂപത്തിലാണ് വ്യാജ എഫ്. ബി. അക്കൗണ്ടും. 63 വ്യക്തികളോട് പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചി​ട്ടുണ്ട്.