കുറുപ്പംപടി: കൃഷി വകുപ്പിന് കീഴിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മുടക്കുഴ ഗ്രാമപഞ്ചായത്തിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് എ.പോൾ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, വൽസ വേലായുധൻ, ഡോളി ബാബു, കൃഷി ഓഫീസർ പി.എച്ച്. ഹാജിറ, എൻ.പി.രാജീവ്, പോൾ കെ.പോൾ, ബിന്ദു, ബിനോയ് എന്നിവർ പ്രസംഗിച്ചു.