കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേലച്ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ നിർവഹിച്ചു. 2022-23 ലെ കാർഷിക പദ്ധതികൾ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് വിശദീകരിച്ചു. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് കൃഷി ഓഫീസർ ഡോ.സ്മിനി വർഗീസ് സംസാരിച്ചു.


വൈസ് പ്രസിഡന്റ് ദീപ ജോയി, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, മനോജ് മുത്തേടൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്മിത അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി രാജി ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന ഗോപിനാഥ്, അംബിക മുരളീധരൻ, ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ. മാത്യുക്കുഞ്ഞ്, കീഴില്ലം സഹകരണ ബാങ്ക് പ്രസിഡന്റ്

ആർ.എം. രാമചന്ദ്രൻ, കുറുപ്പംപടി സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.വി.കെ.സന്തോഷ്, ജോയ് പൂണേലിൽ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എസ്. മോഹനൻ എന്നിവർ സംസാരിച്ചു.