മൂവാറ്റുപുഴ: വി.ആർ.എ ലൈബ്രറിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. നാടൻപാട്ട് കലാകാരനും പു.ക.സ ജില്ലാ കമ്മറ്റി അംഗവുമായ കുമാർ കെ. മുടവൂർ ഉദ്ഘാടനം ചെയ്തു. പു.ക.സ മേഖലാ പ്രസിഡന്റ് കുഞ്ഞുമോൾ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ബഷീറിന്റെ മതിലുകൾ എന്ന നോവലിലെ 'നാരായണിയും ബഷീറും ' കഥാപാത്രങ്ങളുടെ രംഗാവിഷ്കാരവും നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം സിന്ധു ഉല്ലാസ്, ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയകുമാർ തുടങ്ങിയവർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആർ.രാജീവ്, രാജപ്പൻ പിള്ള, രവീന്ദ്രനാഥ്, പ്രേംകുമാർ, സ്ലീബാകുഞ്ഞ്, സലി, ബാബു തുടങ്ങിയവർ സംസാരിച്ചു.