ചോറ്റാനിക്കര: ബി.ജെ.പി എറണാകുളം ജില്ലാ പഠനശിബിരം ചോറ്റാനിക്കര മംഗല്യ ഓഡിറ്റോറിയത്തിൽ ഇന്ന് ആരംഭിക്കും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ശിബിരം രാവിലെ 10.45 ന് പാർട്ടി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം ജനറൽ സെക്രട്ടറി മുതലുള്ള ഭാരവാഹികൾ പങ്കെടുക്കുന്ന ശിബിരത്തിൽ സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ, സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്, സംസ്ഥാന വക്താവ് കെ.വി.എസ്.ഹരിദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണൻ, മേഖലാ സംഘടന സെക്രട്ടറി എൽ.പത്മകുമാർ, കോഴിക്കോട് മേഖലാ പ്രസിഡന്റ് ടി.പി ജയചന്ദ്രൻ, കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജയസൂര്യൻ, സംസ്ഥാന സെൽ കോ ഓർഡിനേറ്റർ അശോകൻ കുളനട, പാലക്കാട് മേഖലാ പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, സംസ്ഥാന ഐ.ടി.സെൽ കൺവീനർ എസ്.ജയശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ എന്നിവർ ക്ലാസുകൾ നയിക്കും.