കളമശേരി : തേവയ്ക്കൽ ജനകീയ വായനശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രകാശനവും സാസ്കാരിക സദസും നാളെ നടക്കും. തേവയ്ക്കൽ ഗവ. എൽ.പി സ്കൂൾ അങ്കണത്തിൽ വൈകിട്ട് നാലരയ്ക്ക് നടക്കുന്ന ചടങ്ങിൽ വായനശാല സെക്രട്ടറിയും എഴുത്തുകാരനുമായ കെ.പളനിയുടെ മൂന്നാമത് കവിതാസമാഹാരമായ "വിജയിച്ച ചാവേർ " പ്രകാശനം ചെയ്യും. സാംസ്കാരിക സദസിന്റെ ഉദ്‌ഘാടനവും പുസ്തക പ്രകാശനവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം. ആർ. സുരേന്ദ്രൻ നിർവഹിക്കും. കവി അനിൽ മുട്ടാർ പുസ്തകം ഏറ്റുവാങ്ങും. യുവകലാസാഹിതി ജോയിന്റ് സെക്രട്ടറിയും കവിയുമായ ഷാജി ഇടപ്പള്ളി പുസ്തകം പരിചയപ്പെടുത്തും. വായനശാല പ്രസിഡന്റ് വർഗീസ് കുട്ടി അദ്ധ്യക്ഷത വഹിക്കും. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. ആർ. രാജേഷ്, നഗരസഭാ കൗൺസിലർ പി.വി ഉണ്ണി, അഡ്വ.പി.എസ്. ഗോപിനാഥ്, എ.സി. പ്രശോഭ , കെ.പളനി , എ.വി.രഘുനാഥ്, ഷജില പ്രകാശ് എന്നിവർ പ്രസംഗിക്കും.