തൃക്കാക്കര: മഴ കനത്തതോടെ അപകടാവസ്ഥയിലായ ചെമ്പുമുക്ക് അട്ടിപ്പേറ്റി നഗർ റോഡ് താത്കാലികമായി അടച്ചിടാൻ മുനിസിപ്പൽ സെക്രട്ടറി ബി.അനിൽകുമാർ ഉത്തരവിട്ടു.
റോഡിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നതാണ് അപകട സാധ്യതയുണ്ടാക്കുന്നത്. റോഡ് ഉപയോഗിക്കുന്ന നൂറോളം കുടുംബങ്ങൾക്ക് പാലക്കാട്ട് ക്ഷേത്രത്തിന് മുന്നിലെ റോഡ് വഴി അസീസി സ്കൂളിനുള്ളിലൂടെ താത്കാലികമായി യാത്ര ചെയ്യാൻ സൗകര്യം ഒരുക്കി.
അട്ടിപ്പേറ്റി നഗർ റോഡിൽ ഇടപ്പള്ളി തോട് സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി 65,21,000 ലക്ഷം രൂപ നഗരസഭ അനുവദിക്കാൻ തീരുമാനിച്ചെങ്കിലും വാട്ടർ മെട്രോയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നത് നിർമ്മാണത്തിന് തടസം സൃഷ്ടിക്കുകയായിരുന്നു.