
പെരുമ്പാവൂർ: സ്വാതന്ത്ര്യ സമരസേനാനി പെരുമ്പാവൂർ നേതാജി ഭവനിൽ പരേതനായ പി.സി. ജോണിന്റെ ഭാര്യ കുഞ്ഞമ്മ ജോൺ (98) നിര്യാതയായി. സംസ്‌കാരം നാളം (ശനി) വൈകിട്ട് 3ന് പൊഞ്ഞാശേരി ഇന്ത്യൻ പെന്തക്കോസ്ത് പള്ളി സെമിത്തേരിയിൽ. മക്കൾ: വത്സല ജോൺ (റിട്ട. വില്ലേജ് ഓഫീസർ), ബാബു ജോൺ (കോൺഗ്രസ് പെരുമ്പാവൂർ മുൻ ബ്ലോക്ക് പ്രസിഡന്റ്), ലത ജോൺ (റിട്ട. തഹസിൽദാർ, കാക്കനാട്). മരുമക്കൾ: പരേതനായ സി. സക്കറിയ, സൂസൻ ബാബു, അഡ്വ. ഇ.ജെ. പോൾ.