മട്ടാഞ്ചേരി: ചെറുകിട സംരംഭകർക്ക് വായ്പ നല്കി മട്ടാഞ്ചേരി സാർവ ജനിക് സഹകരണ ബാങ്ക്. .സ്വയംപര്യാപ്ത സംരംഭകരെ സൃഷ്ടിക്കുന്ന എം.എസ്.എം.ഇ പദ്ധതി പ്രകാരമാണ് വായ്പ നൽകുന്നതെന്ന് ബാങ്ക് ചെയർമാൻ സന്ന കുമാർ പ്രഭു പറഞ്ഞു. അര ലക്ഷം രൂപ വരെയാണ് വായ്പ നല്കുക. വായ്പാ വിതരണം കൊച്ചി താലൂക്ക് ഇൻഡസ്ട്രിയൽ ഓഫീസർ സതീശ് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടമായി 20 ഓളം ചെറുകിട സംരംഭകർക്ക് വായ്പ വിതരണം ചെയ്തു. തിരുമല ദേവസ്വം കമ്മിറ്റി അംഗം സോമനാഥ പ്രഭു, ബാങ്ക് വൈസ് ചെയർമാൻ പി.വി.ജയപ്രസാദ് , ഡയറക്ടർമാരായ എ.ശൈലേഷ് പൈ,ഉമേഷ് മല്ല്യ,സി.കെ.ലത എന്നിവർ സംസാരിച്ചു.